22-December-2023 -
By. Business Desk
കൊച്ചി: ലോകത്തെ മുന്‍നിര വജ്രാഭരണ ബ്രാന്‍ഡായ ഡിബിയേഴ്സ് ഫോറെവര്‍മാര്‍ക്ക് സോളാറ്റയേഴ്സിന്റെ കണ്ണഞ്ചിപ്പിക്കുന്ന അപൂര്‍വ്വ വജ്രാഭരണ ശേഖരങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും എറണാകുളം രാജാജി റോഡിലെ സണ്ണി ഡയമണ്ട്സില്‍ ആരംഭിച്ചു.ചലച്ചിത്ര താരം ശ്രീയ ശരണ്‍ ഉദ്ഘാടനം നിര്‍വഹിച്ച ഈ അതിമനോഹര ഡയ്മണ്ട് ആഭരണ പ്രദര്‍ശനം ജനുവരി ഒന്നു വരെയാണ്.കൊച്ചിയില്‍ ആരംഭിച്ച ഈ അതുല്യമായ ഡയമണ്ട് സോളിറ്റയര്‍ സെലക്ഷന് ഷോ ഉദ്ഘാടനം ചെയ്യുന്നതിനായി ഡി ഫോറെവര്മാര്ക്കും സണ്ണി ഡയമണ്ട്സുമായി സഹകരിക്കാന്‍ സാധിച്ചതില്‍ അഭിമാനവും സന്തോഷവും ഉണ്ടെന്ന് ശ്രീയ ശരണ്‍ പറഞ്ഞു. സോളിറ്ററുകളോടുള്ള താല്പര്യം വര്‍ദ്ധിച്ചു വരുന്നതാണ് പുതിയ ട്രെന്റെന്നും ജീവിതത്തിലെ അപൂര്‍വ്വ നിമിഷങ്ങള്‍ ആഘോഷിക്കുന്ന വേളകളിലെ വാങ്ങലുകളായി വജ്രാഭരണങ്ങള്‍ മാറിയിട്ടുണ്ടെന്നും അവര്‍ അഭിപ്രായപ്പെട്ടു.
ഞങ്ങളുടെ സ്റ്റോറില്‍ ഡി ബിയേഴ്സ് ഫോറെവര്മാര്ക്കിന്റെ എക്സ്ക്ലൂസീവ് ഡയമണ്ട് സോളിറ്ററുകള് പ്രദര്‍ശിപ്പിക്കുന്നതില്‍ സണ്ണി ഡയമണ്ട്സ് അതീവ ആവേശത്തിലാണെന്ന് സണ്ണി ഡയമണ്‍സിന്റെ സ്ഥാപകനും എം ഡിയുമായ പി പി സണ്ണി പറഞ്ഞു. ലോകത്തിലെ വളരെ കുറച്ച് ആഭരണങ്ങള്‍ക്ക് മാത്രമേ ഡി ബിയേഴ്സ് ഫോറെവര്‍മാര്‍ക്ക് ഡയമണ്ടാകാന് അര്ഹതയുള്ളൂയെന്നാണ് മനസ്സിലാക്കുന്നതെന്നും അതിനാല്‍ ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച ഡയമണ്ട് ആഭരണങ്ങള്‍ മാത്രം നല്കാന് ആകുമെന്ന ആത്മവിശ്വാസം ഇത് നല്കുന്നു. ഡി ബിയേഴ്സ് ഫോറെവര്‍മാര്‍ക്ക് സോളിറ്റയേഴ്സുമായുള്ള പങ്കാളിത്തം ഞങ്ങളുടെ ബ്രാന്‍ഡിന്റെ വിശ്വാസത്തിന്റെയും വിശ്വാസ്യതയുടെയും സാക്ഷ്യം കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.ബ്രാന്‍ഡിന്റെ ഏറ്റവും പ്രിയപ്പെട്ട പങ്കാളികളിലൊന്നായ സണ്ണി ഡയമണ്ട് സില് ഞങ്ങളുടെ തനതായ ഡയമണ്ട് സോളിറ്റയറുകളുടെ ശേഖരം പ്രദര്‍ശിപ്പിക്കുന്നത് ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ടെന്ന് ഡി ബിയേഴ്സ് ഫോറെവര്‍മാര്‍ക്ക് ഇന്ത്യയുടെ വൈസ് പ്രസിഡന്റ് അമിത് പ്രതിഹാരി പറഞ്ഞു. ഓപ്പറേഷന്‍സ് ഡയറക്ടര്‍ പ്രേം സണ്ണിയും ചടങ്ങില്‍ സന്നിഹീതനായിരുന്നു